2012, ഫെബ്രു 22

ആദ്യ ചുംബനം


ഏതോ ഒരു നല്ലനാള്‍ കാമ്പസില്‍ നിന്നും ക്ലാസ് നേരത്തെ കഴിഞ്ഞു  നട്ടുച്ചയ്ക്ക് മഴപെയുന്ന നേരത്ത് വീശിയടിക്കുന്ന കാറ്റിനെയും പുല്‍കി ഇടനാഴിയിലൂടെ അവളൊടുത്തു മഴനനഞ്ഞു  നടന്നു നീങ്ങി ചെന്നെത്തിയത്,കൂട്ടുകാരിയുടെ വീട്ടില്‍.

തനിയെആയിപോയ ചുവരുകള്‍കുള്ളിലെ നടുമുറിയില്‍ 
ഞാനും അവളും ഞങ്ങളുടെ സ്വപ്നങ്ങളും മാത്രം.
മഴതോര്‍ന്ന നേരം വെള്ളിവെയില്‍ ജലാംശങ്ങള്‍ക്ക്മീതെ വെട്ടി തിളങ്ങുന്നു.
ചെറുവെളിച്ചം നാലു ചുവരുകളെയും അന്ധകാരത്തില്‍ നിന്നും അകറ്റി ,വിറകുന്ന ശരീരം കൊണ്ടും  ഹൃദയമിടിപ്പിന്റെ ഭാഷകൊണ്ടും തമ്മില്‍ നല്‍കിയ ആദ്യ ചുംബനം.

അവളുടെ മടിയില്‍ പെയ്തൊഴിഞ്ഞ മഴയെനോക്കി കിടന്ന, കണ്ടു കൊതിച്ച സ്വപ്നങ്ങള്‍ പറഞ്ഞുറങ്ങിയ  
മധ്യാനനിഴലുകള്‍ മഞ്ഞു പോവുന്ന നിമിഷം  കെഞ്ചി ചോദിച്ച ചുംബനം അവള്‍ ആദ്യം ചുടുനെറ്റിയില്‍ 
നല്‍കിയ  നിമിഷം.

അതു  തിമിര്‍ത്തു പെയുന്ന മഴയില്‍ തിരികെ കൊടുത്ത സുവര്‍ണ നിമിഷം.പതിയെ കീഴടങ്ങിയ വികാരം വിറകുന്ന ശരീരത്തിനും പാതിയടഞ്ഞ ശബ്ദത്തിനും  പൊള്ളുന്ന സ്പര്‍ശം,നിര്‍വൃതിയുടെ കാണകയങ്ങളിലേക്ക്  .

ഒടുവില്‍ ആ ഇരുളാര്‍ന്നസായംസന്ധ്യയില്‍ വിടപറയും  മുന്പേ  ആദ്യചുംബനത്തില്‍ ഓര്‍മകളില്‍  ഒരികല്‍ കൂടി ഒരു നേര്‍ത്ത സ്പര്‍ശനം ഒരു നേര്‍ത്ത സ്നേഹലാളനം,ചുണ്ടുകള്‍ തമ്മില്‍ അവസാനമായൊരു കടംകഥ പറച്ചില്‍ .

ഒരികലുംഉത്തരം  കിട്ടാത്ത ചോദ്യം കൈമാറി പപ്പേട്ടന്റെ വാക്കും കടം പറഞ്ഞു ഒരു തിരിഞ്ഞു നടത്തം ഇനി  വീണ്ടും "ഇനി കാണുക എന്നൊന്നില്ല നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കണം. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക''

അവളുടെ ചുടുനെറ്റിയില്‍ ഞാന്‍   ആദ്യമായിനല്‍കിയ ചുംബനം 
ഞങ്ങളുടെ  സ്വപ്നങ്ങളില്‍ ഞങ്ങള്‍ കൊടുകാതെയും കിട്ടാതെയു മിരുന്ന തീവ്രാനുഭൂതി ആദ്യ ചുംബനം.

ആകാശവും താരങ്ങളും വിണ്ണില്‍ നിന്നും മണ്ണില്‍ ഇറങ്ങിയ നിമിഷം ആ  നിമിഷത്തെ വികാരത്തില്‍ വിറയാര്‍ന്ന 
ചുണ്ടുകള്‍  നല്‍കിയ ഓര്‍മ്മകള്‍ ഒരുമയില്‍പീലി തണ്ട്പോല്‍ മനസിലെ ഏതോ ഒരു കോണില്‍ ഒരു താളില്‍ ആകാശവും താരങ്ങളും കാണാതെ കാത്തുവച്ചു വീണ്ടും വീണ്ടും ആ പീലികള്‍ കിളിര്‍ക്കാന്‍ പുനര്‍ജനിക്കാന്‍ .

ആരോ പറഞ്ഞു വച്ചത് പോലെ ഒരു ദാഹമാണ് ചുംബനം. മോഹം തീരാത്ത ആത്മാക്കള്‍ക്ക് ചുംബിക്കുവാനും ചുംബനമേല്‍ക്കാനും പുനര്‍ജനിക്കാതിരിക്കാനും ആവില്ല. 

ഒരു പുനര്‍ജന്മത്തിനായി ആ അവസാനത്തെ കടംകഥയുടെ ഉത്തരത്തിനായ്‌  ഞങള്‍  ഇനിയും കാത്തി-രിക്കുന്നു.

6 അഭിപ്രായങ്ങൾ:

  1. ഒരു ദാഹമാണ് ചുംബനം. മോഹം തീരാത്ത ആത്മാക്കള്‍ക്ക് ചുംബിക്കുവാനും ചുംബനമേല്‍ക്കാനും പുനര്‍ജനിക്കാതിരിക്കാനും ആവില്ല.
    കാലം കഴിഞ്ഞാലും കാതം നടന്നാലും കാത്തിരിപ്പുകള്‍ സഫലമാവട്ടെ ....
    എഴുത്ത് നന്നായി ആശംസകള്‍ ......:))

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ പ്രോത്സാഹനത്തിനും അഭിപ്രായത്തിനും നന്ദി ഇനിയും വരിക ഇത് വഴി .

      ഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്.. ചില ഭാഗങ്ങൾ മനോഹരം..

    മറുപടിഇല്ലാതാക്കൂ
  3. ആദ്യ ചുംബനം..,
    അതെപ്പോഴും പ്രിയപ്പെട്ടതാകുന്നത് അതും ആ ഓര്‍മകളും നമ്മെ കുറെ പിന്നോട്ടോടിക്കുന്നത് കൊണ്ടാവാം അല്ലെ..???
    എഴുത്ത് പൊളിച്ചു..,
    വീണ്ടുംഎഴുതുക...
    അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ